നിങ്ങളുടെ വാഹനത്തിൻ്റെ പഴക്കം / കിലോ മീറ്റർ കൂടുന്നതിന് അനുസരിച്ച് വാഹനത്തിൻ്റെ പ്രവർത്തന ക്ഷമത കുറയുന്നതായി കാണാം. എന്തായിരിക്കും ഇതിനുള്ള കാരണം?
നിങ്ങളുടെ വാഹനത്തിൻ്റെ പഴക്കം / കിലോ മീറ്റർ കൂടുന്നതിന് അനുസരിച്ച് മൈലേജ്, പവർ, ടോർക്ക്, ആക്സിലറേഷൻ എന്നിവ കുറയുന്നതായും, എൻജിൻ്റെ ശബ്ദം, വിറയൽ, കറുത്ത പുക എന്നിവ കൂടുന്നതായും അനുഭവപ്പെട്ടിട്ടുണ്ടോ? എന്നാൽ, വാഹന നിർമാതാക്കൾ പറയുന്ന രീതിയനുസരിച്ച് കൃത്യമായ ഇടവേളകളിൽ, വളരെ ഭീമമായ പണം മുടക്കി സർവീസ് നടത്തുന്ന വാഹനമാണെങ്കിലും വാഹനത്തിൻ്റെ പ്രവർത്തന ക്ഷമത കുറയുന്നതായി കാണാം. എന്തായിരിക്കും ഇതിനുള്ള കാരണം?
എൻജിൻ്റെ പ്രവർത്തന ക്ഷമത കുറയുവാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും, അതിൽ പ്രധാനം എൻജിനിൽ അടിഞ്ഞ് കൂടുന്ന കാർബൺ ആണ്. (1) ഏതൊരു ഇന്ധനത്തിനും പൂർണമായി കത്തുന്നതിന് ഒരു നിശ്ചിത സമയം ആവശ്യമാണ്. എന്നാൽ എഞ്ചിൻ സ്പീഡ് (RPM) കൂടുന്നതിനനുസരിച്ച്, കമ്പസ്റ്റ്യനു ആവശ്യമായ സമയം ലഭിക്കാതെ വരികയും, ഇന്ധനം മുഴുവനായും കത്താതിരിക്കുകയും ചെയ്യുന്നു. ഇത് ഒരുപാട് ബ്ലാക്ക് കാർബൺ എമിഷൻ ഉണ്ടാകുന്നതിന് കാരണമാകുന്നു. (2) ഇത്തരത്തിൽ ഉണ്ടാവുന്ന ബ്ലാക്ക് കാർബൺ അടങ്ങിയ എക്സ്ഹോസ്റ്റ് ഗ്യാസ്, നൈട്രജൻ ഓക്സൈഡ് എമിഷൻ കുറയ്ക്കാൻ വേണ്ടി EGR (എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ) വാൽവിലൂടെ എൻജിനിലേക്ക് വീണ്ടും കടത്തിവിടുന്നു. നല്ല എയറും ഫ്യൂവലും കിട്ടേണ്ടതിനു പകരം എക്സ്ഹോസ്റ്റ് ഗ്യാസുമായി കൂടിക്കലർന്ന ഗുണനിലവാരം കുറഞ്ഞ എയറും ഫ്യൂവലും ആണ് എൻജിനിലേക്ക് പോകുന്നത്. ഇത് പൂണ്ണമായും കത്തില്ല. അതുകൊണ്ട് നൈട്രജൻ ഓക്സൈഡ് എമിഷൻ കുറയുകയും എന്നാൽ ബ്ലാക്ക് കാർബൺ എമിഷൻ കൂട്ടുകയും ചെയ്യുന്നു. (3) ബ്ലാക്ക് കാർബൺ എമിഷൻ കൂടുതലായി ഉണ്ടാകുമ്പോൾ, ഇത് എൻജിൻ ഓയിലുമായി മിക്സ് ആകുകയും ഓയിലിൻ്റെ ഗുണനിലവാരം കുറയുവാനും എൻജിൻ ഘടകങ്ങളുടെ അമിതമായ തേയ്മാനത്തിനും കാരണമാകുന്നു. (4) എത്ര ഹൈ-പ്രഷറിൽ ഫ്യുവൽ ഇൻജക്ഷൻ നടന്നാലും ഇൻജക്ടറിൻ്റെ / നോസിലിൻ്റെ അറ്റത്ത് ഫ്യുവലിൻ്റെ അംശം ലിക്വിഡ് രൂപത്തിൽ കാണപ്പെടും. കമ്പസ്റ്റ്യൻ്റെ സമയത്ത് ഉണ്ടാകുന്ന ഉയർന്ന താപനലയിൽ ഫ്യുവലിൻ്റെ അംശം കരിയുകയും, ഇൻജക്ടറിൽ / നോസിലിൽ തടസം സൃഷ്ടിക്കുകയും, ഫ്യുവൽ ഇൻജക്ഷൻ ശരിയായ രീതിയിൽ നടക്കാതിരിക്കുകയും, തന്മൂലം ഫ്യുവൽ പൂർണമായി കത്താത്തിരിക്കുകയും ബ്ലാക്ക് കാർബൺ എമിഷൻ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്നു. (5) അതുപോലെ തന്നെയാണ് പൊടിപിടിച്ചു അടഞ്ഞ എയർ ഫിൽറ്റർ ഉപയോഗിക്കുന്നതും. ഇത്തരത്തിലുള്ള എയർ ഫിൽറ്ററിലൂടെ എൻജിനിലേക്ക് ആവശ്യത്തിനുള്ള എയർ ലഭിക്കാതെ വരുകയും ഓക്സിജൻ്റെ അളവ് കുറയുകയും, ഇന്ധനം മുഴുവനായും കത്താത്തിരിക്കുകയും ചെയ്യുന്നു. ഇത് ഇന്ധനക്ഷമതയും പവറും കുറയുവാനും ബ്ലാക്ക് കാർബൺ എമിഷൻ കൂടുവാനും ഇടയാക്കുന്നു. മാത്രമല്ല അടഞ്ഞ ഫിൽറ്ററിലൂടെ എൻജിനിലേക്ക് എയർ വലിക്കുമ്പോൾ എഞ്ചിന് കൂടുതൽ പവർ എടുക്കേണ്ടി വരികയും, പവർ ലോസ്സ് ഉണ്ടാകുകയും ചെയ്യുന്നു.