ഈ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് സമയവും ഓക്സി-ഹൈഡ്രജൻ ഗ്യാസിൻ്റെ ഗുണനിലവാരവും. Oxy-hydrogen Engine Treatment ശരിയായ രീതിയിൽ നടക്കണമെങ്കിൽ ഒരു നിശചിത സമയം ആവശ്യമാണ്. ഈ സമയം സെറ്റ് ചെയ്യുന്നത് വാഹനത്തിൻ്റെ എഞ്ചിൻ കപ്പാസിറ്റി, പഴക്കം, മെഷീനിൽ നിന്നും പുറത്തു വരുന്ന ഓക്സി-ഹൈഡ്രജൻ ഗ്യാസിൻ്റെ ഗുണനിലവാരം എന്നതിനെ ആശ്രയിച്ചിരിക്കും. അതായത് ഗുണനിലവരമില്ലാത്ത ഓക്സി-ഹൈഡ്രജൻ കൂടിയ അളവിൽ കുറച്ചു സമയം (20 - 40 മിനിറ്റ്) കൊടുക്കുന്നതിലും നല്ലത് ഗുണനിലവാരം ഉള്ള ഗ്യാസ് കുറഞ്ഞ അളവിൽ കൂടുതൽ സമയം (75 - 90 മിനിറ്റ്) കൊടുക്കുന്നതാണ്.
സാധാരണയായി ഗുണനിലവാരം കുറഞ്ഞ മെഷീനുകളിൽ Cleaning Agent എന്ന പേരിൽ ഒരു ദ്രാവകം ഉപയോഗിക്കും. ചിലർ വാഹനത്തിൻ്റെ ഫ്യുവൽ ടാങ്കിലും ഉപയോഗിക്കും. ഗുണനിലവാരമുള്ള മെഷീൻ ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ Cleaning Agent ആവശ്യമേ ഇല്ല. Cleaning Agent ഒരു സ്ട്രോങ്ങ് കെമിക്കൽ ആണ്. ഇത്തരത്തിലുള്ള കെമിക്കലുകളിൽ ചിലത് ഫ്യൂവൽ പമ്പിന്റെയും ഇൻജെക്ടറിന്റെയും പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.
ലോകത്തിലെ തന്നെ ഏറ്റവും ശകതിയേറിയ ഇന്ധനം ആണ് ഹൈഡ്രജൻ. കൂടുതൽ അളവിൽ ഗ്യാസ് എൻജിനിലേക്കു കൊടുക്കുമ്പോൾ പ്രത്യേക ശ്രദ്ധയും പ്രവർത്തിപരിചയവും വേണം.