എന്തുകൊണ്ട് ഡീസൽ വാഹനങ്ങളിൽ കറുത്ത പുക ഉണ്ടാകുന്നു?


ഇഞ്ചക്ട് ചെയ്യുന്ന ഫ്യൂവൽ പരമാവധി കത്തണം എങ്കിൽ ആറ്റോമൈസേഷൻ വേപൊറൈസേഷൻ മിക്സിങ് എന്നീ പ്രക്രിയകൾ ശരിയായ രീതിയിൽ നടക്കണം. മാത്രമല്ല ഈ പ്രവർത്തനങ്ങൾക്ക് ഒരു നിശ്ചിത  സമയവും ആവശ്യമാണ്.

ലിക്വിഡ് സ്വഭാവത്തിലുള്ള ഫ്യുവലിനെ കനംകുറഞ്ഞ തൂളി രൂപത്തിലാണ് ഫ്യുവൽ ഇൻജക്ടർ ഇൻജക്ട് ചെയ്യുന്നത്. ഇത് എയർ ഫ്യുവൽ  മിക്‌സ്ചറിൻ്റെ പെട്ടെന്നുള്ള വേപൊറൈസേഷനും മിക്സിങ്ങും സാധ്യമാക്കുകയും ഇന്ധനം പരമാവധി കത്തുകയും ചെയ്യുന്നു.

സാധാരണ പെട്രോൾ എഞ്ചിനുകളിൽ കാർബുറേറ്റർ അല്ലെങ്കിൽ പോർട്ട് ഫ്യുവൽ ഇഞ്ചക്ഷൻ ആയിരിക്കും. സക്ഷൻ സ്ട്രോക്കിൽ ഉള്ളിലേക്ക് കയറുന്ന എയറിലേക്ക്, ഇൻലെറ്റ് പോർട്ടിൽ വച്ച് തന്നെ ഫ്യുവൽ ഇൻജക്റ്റ് ചെയ്യുമ്പോൾ, കംമ്പസ്റ്റ്യൻ തുടങ്ങുന്നതിനു മുമ്പ് മുഴുവൻ ഫ്യുവലിനും വേപൊറൈസേഷനും മിക്സിങ്ങിനും ആവശ്യമായ സമയം ലഭിക്കുന്നു.

എന്നാൽ സാധാരണയായി ഡീസൽ വാഹനങ്ങളിൽ ഡയറക്ട് ഇൻജക്ഷൻ ടെക്നോളജി ആണ് യൂസ് ചെയ്യുന്നത് ( Di അല്ലെങ്കിൽ CRDi ). ഡീസലിന് ഡെൻസിറ്റി കൂടുതൽ ആയതുകൊണ്ട് വളരെ കൂടിയ പ്രഷറിലാണ് ഉയർന്ന താപനിലയിൽ ഉള്ള കംപ്രസ്ഡ് എയറിലേക്ക് ഡീസൽ ഇഞ്ചക്ട് ചെയ്യുന്നത്. ഇൻജക്ഷൻ്റെ തൊട്ടു പിന്നാലെ കംമ്പസ്റ്റ്യൻ തുടങ്ങുന്നതിനാൽ ഇഞ്ചക്ട് ചെയ്യുന്ന മുഴുവൻ ഇന്ധനത്തിന് വേപൊറൈസേഷനും മിക്സിങ്ങിനും വേണ്ട സമയം ലഭിക്കാതിരിക്കുകയും, ഇന്ധനം പൂർണമായി കത്താതിരിക്കുകയും ചെയ്യുന്നു. ഇത് എൻജിന്റെ പെർഫോമൻസ് കുറയ്ക്കുകയും ഇന്ധന ചിലവും എമിഷൻ / ബ്ലാക്ക് സ്‌മോക്ക് കൂട്ടുകയും ചെയ്യുന്നു.